മഞ്ചേരി : തുറക്കല്‍ എച്ച്എംഎസ്എയുപി സ്കൂളില്‍ സമാപിച്ച ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ 26 സ്വര്‍ണം നേടി പന്തല്ലൂര്‍ എച്ച്എസ്എസ് ഓവറോള്‍ ചാമ്പ്യന്മാരായി.
19 സ്വര്‍ണം നേടിയ തിരുനാവായ റീ-എക്കോ ക്ലബ്ബ് രണ്ടും 15 സ്വര്‍ണം നേടിയ എഎഫ്ടി കൊണ്ടോട്ടി മൂന്നും സ്ഥാനങ്ങള്‍ നേടി.
സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര് എന്നീ വിഭാഗങ്ങളില്‍ 400-ല്‍പ്പരം കായിക താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.
സമാപനയോഗത്തില്‍ കേരള ജുഡോ അസോസിയേഷന് ജനറല്‍ സെക്രട്ടറി പി.ആര്. റെന്‍ ട്രോഫികള്‍ വിതരണം ചെയ്തു. ജില്ലാ ജുഡോ അസോസിയേഷന് സെക്രട്ടറി എം.കെ. നൗഫല്‍, ജോയിന്റ് സെക്രട്ടറി എ. ജിഷിന്, ബോക്സിങ് അസോസിയേഷന് സെക്രട്ടറി എ.വി. പ്രജിത്ത് എന്നിവര്‍ പ്രസംഗിച്ചു.